അൽ അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ നവീകരിച്ച സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൻ്റെ ഉദ്ഘാടനവും ന്യൂറോ സർജറി വിഭാഗം പ്രവർത്തനോദ്ഘാടനവും 10/ 10/ 2024 ന് കാലത്തു 11 മണിക്ക് അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് ചെയർമാൻ കെ.എം.മൂസയുടെ സാന്നിധ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ മുൻ പ്രൊഫസറും ന്യൂറോ സർജറി വിദഗ്ധനുമായ ഡോ. കെ ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ ഐഎംഎ പ്രസിഡന്റായ ഡോ. സോണി തോമസ് മുഖ്യാതിഥിയായിരുന്നു. അൽ-അസ്ഹർ ഗ്രൂപ്പ് ഡയറക്ടർ ഡോ. റിജാസ്, പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.പി.കെ.ബാലകൃഷ്ണൻ, സിഒഒ ശ്രീ സുധീർ ബാസുരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ വിവിധ ഗവ: മെഡിക്കൽ കോളേജുകളിൽ ന്യൂറോ സർജറി വിഭാഗം മേധാവിയായും ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ആയി സേവനമനുഷ്ടിച്ച ഡോ.പി.കെ.ബാലകൃഷ്ണൻ (MBBS, MS, MCh) നേതൃത്വം നൽകുന്ന പ്രശസ്തരായ ന്യൂറോ സർജൻമാർ അടങ്ങുന്നതാണ് ഈ വിഭാഗം.
ന്യൂറോ വിഭാഗവുമായി ബന്ധപ്പെട്ട വിവിധ ശസ്ത്രക്രിയകൾ (അപകടത്തിൽ തലക്ക് പരിക്കേറ്റ് വരുന്നവർക്കുള്ള ചികിത്സ, ബ്രെയിൻ ട്യൂമർ, തലച്ചോറിലെ വെള്ളക്കെട്ട് , കുമിള പൊട്ടിയുണ്ടാകുന്ന രക്ത സ്രാവം,തുടങ്ങിയവയ്ക്കുള്ള ചികിത്സയും. കൂടാതെ നട്ടെല്ലിന് സംഭവിക്കുന്ന ഒടിവ് . ഡിസ്ക് (disc) , ട്യൂമർ തുടങ്ങിയവയ്ക്കുള്ള ചികിത്സയും ലഭ്യമാണ്. കുട്ടികളിൽ ജന്മനാ ഉണ്ടാകുന്ന നട്ടെല്ലിലുള്ള മുഴക്കുള്ള ചികിത്സയും ലഭ്യമാണ്.) ന്യൂറോളജി സംബന്ധമായ പരിശോധനകൾ,വിദഗ്ധോപദേശങ്ങൾ (2nd Opinion ) എന്നിവ ഈ വിഭാഗത്തിൽ ലഭ്യമായിരിക്കുന്നതാണ്.