അൽ അസർ മെഡിക്കൽ കോളേജ് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ 8kg ഭാരമേറിയ അണ്ഡാശയ മുഴ വിജയകരമായി പുറത്തെടുത്തു. ഇടുക്കി സ്വദേശിനിയായ 40 കാരിയാണ് ശസ്ത്രക്രിയയ്ക്കു വിധേയയായത്. കഴിഞ്ഞ കുറെ നാളുകളായി ഈ ട്യൂമർ മൂലം ബുദ്ധിമുട്ട് അനുഭവിച്ചു വരികയായിരുന്നു. കൂടാതെ തൈറോയ്ഡ്, രക്താതിസമ്മർദ്ദവും മുമ്പ് രണ്ട് പ്രസവ ശസ്ത്രക്രിയ ചെയ്തതിനാലും അണ്ഡാശയ മുഴ നീക്കം ചെയ്യൽ വലിയ വെല്ലുവിളി ആയിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി Dr T J സിസിലി, Dr ജിസി സെബാസ്റ്റ്യൻ, Drഗോകുൽ രാജ് S, അനസ്തേഷ്യ വിഭാഗം മേധാവി Dr മഞ്ജിത്ത് ജോർജ് എന്നിവരും ചേർന്നാണ് 3 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു.