തൊടുപുഴ : അൽ അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശ്രീ.സുധീർ ഭാസുരി സ്വാഗതപ്രസംഗം പറഞ്ഞ ആഘോഷത്തിൽ അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്‌റ്റിസ്റ്റൂഷൻസ് ചെയർമാൻ ഹാജി കെ.എം.മൂസ ഉത്ഘാടനം ചെയ്തു. ഏഴല്ലൂർ സെൻറ് സെബാസ്ററ്യൻസ്‌ ഇടവക വികാരി ബഹുമാനപ്പെട്ട ഫാ.ജോർജ് പുല്ലൻ അനുഗ്രഹ പ്രഭാഷണം നടത്തി. അൽ അസ്ഹർ ഗായകസംഘം ദൃശ്യാവിഷ്‌കാരങ്ങളോട് കൂടി കരോൾ ഗാനം ആലപിച്ചു. മുഖ്യാഥിതികളെല്ലാവരും ചേർന്ന് ക്രിസ്‌തുമസ് കേക്ക് മുറിച്ചു മധുരം പങ്ക് വെച്ചു. അൽ അസ്ഹർ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷിയാസ് കെ.പി. ആശംസ അറിയിച്ചു സംസാരിച്ചു. ക്രിസ്തുമസ് എന്നത് സ്നേഹത്തിന്‍റെയും പങ്കുവെക്കലിന്‍റെയും ആഘോഷം ആണെന്ന സന്ദേശം ഉൾക്കൊണ്ട് ക്രിസ്‌തുമസ് സുഹൃത്തുക്കളെ തിരഞ്ഞെടുത്ത് സമ്മാനം പങ്ക് വെച്ചു . അൽ അസ്ഹർ ആശുപത്രി ജീവനക്കാരുടെ കലാ പരിപാടികൾ ക്രിസ്‌തുമസ് ആഘോഷത്തിന് മാറ്റ് കൂട്ടി.ലീഗൽ അഡ്‌മിനിസ്‌ട്രേറ്റർ അഡ്വ.ഷെരീഫ് കെ.യു. നന്ദി പറഞ്ഞു.