വണ്ണപ്പുറം:രാവിലെ 9:30 ന് CDS ചെയർപേഴ്സൺ ശ്രീമതി ഗിരിജ കുമാരൻ്റെ അധ്യക്ഷതയിൽ ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജു M.A ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് മെമ്പർമാർ ആശംസകളർപ്പിച്ച ചടങ്ങിൽ അൽ-അസ്ഹർ മെഡിക്കൽ കോളേജ് COO ശ്രീ സുധീർ ബാസൂരി,ക്യാമ്പ് കോ ഓർഡിനേറ്റർ ശ്രീ അഡ്വ കെ യു ഷെരീഫ് (ലീഗൽ എ ഒ)എന്നിവരും സംസാരിച്ചു.
ക്യാമ്പിൽ ജനറൽ മെഡിസിൻ |ശിശു രോഗം |അസ്ഥി രോഗം |സർജറി|ശ്വാസകോശ രോഗം| ത്വക്ക് രോഗം |നേത്രരോഗം | ദന്ത രോഗം |ഗൈനക്കോളജി| ഇ എൻ ടി |ഫിസിയോതെറാപ്പി |ഡയറ്റീഷ്യൻ
എന്നീ വിഭാഗങ്ങളിലെ മികച്ച 50 ഓളം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി.
സൗജന്യ ശ്വാസകോശ പ്രവർത്തനക്ഷമത പരിശോധന PFT(Pulmonary Function Test)
സൗജന്യ പ്രമേഹ പരിശോധന (GRBS)
സൗജന്യ മരുന്ന് വിതരണം
രക്തദാന സൗകര്യം എന്നീ സൗകര്യങ്ങൾ ക്യാമ്പിന്റെ ഭാഗമായിനടത്തി.
തുടർചികിത്സ ആവശ്യമുള്ള ആളുകൾക്ക് ചികിത്സകളിൽ ഇളവ് ലഭിക്കുന്ന
അൽ-അസ്ഹർ പ്രിവിലേജ് കാർഡ് വിതരണവും നടന്നു.
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാൻ തയ്യാറുള്ള സംഘടനകൾ പ്രസ്ഥാനങ്ങൾ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക 94472 05154 (അഡ്വ . ഷെരിഫ് കെ. യു.