ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് അൽ അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്‍റെ ആഭിമുഖ്യത്തിൽ തൊടുപുഴ ജനമൈത്രി പോലീസ് സ്റ്റേഷനിൽ സ്ട്രോക്ക് ബോധവൽക്കരണ ക്‌ളാസ് സംഘടിപ്പിച്ചു. പ്രശസ്ത ന്യൂറോ സർജനും അൽ അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ന്യൂറോ സർജറി വകുപ്പ് മേധാവിയുമായ ഡോ.പി.കെ. ബാലകൃഷ്ണൻ (MBBS,MS,MCh) ആണ് ക്ലാസ്സ് നയിച്ചത്. തൊടുപുഴ പോലീസ് സേനാംഗങ്ങൾ,Sc St Monitoring Committee,സീനിയർ സിറ്റിസൺസ് ഫോറം,റസിഡൻ്റ് അസോസിയേഷൻ എന്നിവയിലെ പ്രതിനിധികൾ പങ്കെടുത്തു. തൊടുപുഴ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അനിൽകുമാർ ചടങ്ങിൽ സംസാരിച്ചു.

