അൽ-അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡോക്ടർമാരുടെയം സ്റ്റാഫുകളുടേയും യാത്രാ സൗകര്യത്തിനായി പുതിയ  ഹോസ്പിറ്റൽ ബസ് സർവീസ് ആരംഭിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന  ചടങ്ങിൽ തൊടുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ മഹേഷ്കുമാർ എസ്. ബസിനെ ഔദ്യോഗികമായി    ഉദ്ഘാടനം ചെയ്യുകയും ഫ്ലാഗ് ഓഫ് ചെയ്തു ആദ്യ യാത്രക്ക് തുടക്കം കുറിക്കുകയും ചെയ്തു.

അൽ-അസ്ഹർ ഗ്രൂപ്പ്  മാനേജിംഗ് ഡയറക്ടർ അഡ്വ.മിജാസ്, ഡയറക്ടർ ഡോ. റിജാസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിയാസ്, പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, സിഒഒ ശ്രീ സുധീർ ബാസുരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജീവനക്കാരെ പിന്തുണയ്ക്കുന്നതിനും പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനുമുള്ള അൽ-അസ്ഹറിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഹോസ്പിറ്റൽ ബസ് സർവീസ്